കാത്തിരിപ്പ്
ഒറ്റക്കിരുന്നു പാട്ട് എഴുതി, ഈണം ചിട്ടപ്പെടുത്തി, ശേഷം ഒന്ന് പാടി നോക്കി; സംഗീത സംവിധായകനല്ല, ഗാനരചയിതാവുമല്ല, പുഷ്പലീലയാണ് കഥയിലെ നായിക. നേരമ്പോക്കിനാണ് പാട്ട് എഴുതുന്നത്, പാടുന്നത്. പാട്ട് പാടുമ്പോള്‍ മുഖത്ത് പതിവിലും അധികം സന്തോഷം. തന്നെ വിളിച്ചുകൊണ്ടു പോകുവാന്‍ തന്‍റെ കൊട്ടാരത്തില്‍ നിന്നും ഒട്ടും വൈകാതെ ആളുകള്‍ എത്തും എന്ന പ്രതീക്ഷയാണോ ആ സന്തോഷത്തിനു കാരണം? അറിയില്ല!
എന്നും രാവിലെ എസ്. എം. എസ്. എം. ഇന്‍സ്റ്റിറ്റ്യൂട്ട് മതിലിനരുകില്‍ പുഷ്പലീല കാത്തിരിക്കും. രാജകുടുംബത്തിലെ അംഗമായ തന്നെ തന്‍റെ പരിചാരകര്‍ വന്നു തിരികെ കൊട്ടാരത്തില്‍ കൊണ്ടുപോകുമെന്ന് വിശ്വസിച്ച്. ഉച്ചക്ക് നിരാശയോടെ തിരികെ വീട്ടിലേക്ക് യാത്രയാകും. കാത്തിരിപ്പിന് ഒരവസാനം ഉണ്ടോ എന്നറിയില്ല. എന്നാലും കാത്തിരിക്കും. പാട്ട് പാടി, തന്‍റെ പരാതികള്‍ പുസ്തകത്താളുകളില്‍ കുറിച്ചിട്ട് പുഷ്പലീല കാത്തിരിപ്പ് തുടരുന്നു..................
"അവര്‍ വരും എന്നെ കൊട്ടാരത്തിലേക്ക് കൂട്ടി കൊണ്ട് പോകും."