കടലിന്‍റെ നീലിമയില്‍ നീല തൂവല്‍ വീശി
കാലം മാറുമ്പോള്‍ കോലവും മാറും . കേട്ടു കേട്ടു തഴമ്പിച്ച വാചകമാണിത് . ഈ വാചകം കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് മാറിയ ജീവിത രീതിയുമായി നില്‍ക്കുന്ന മനുഷ്യരെയാണ് . ഇത് എന്‍റെ മനസ്സില്‍ മാത്രം തോന്നാറുള്ള ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.
കടല്‍ത്തീരത്ത് എത്തിയ ഞങ്ങള്‍ കടല്‍പ്പാലത്തില്‍ കയറി. അവിടെ നിന്നാല്‍ കടലിന്റെ മനോഹാരിത വ്യക്തമായി കാണാം. അവിടെ നിന്ന് മറ്റൊരു കാഴ്ച കൂടി കാണാന്‍ പറ്റി. പണ്ടത്തെ പായ് കപ്പലുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചെറു ടാര്‍പോളിന്‍ തോണികള്‍ . വിലക്കയറ്റത്തിന്റെ ചൂടില്‍ പൊള്ളി നില്‍ക്കുന്ന ജനത്തിനിടയില്‍ അവ ചെലവ് ചുരുക്കലിന്റെ മുദ്രയായി തോന്നി . ഇന്ധന ചിലവോ, അറ്റകുറ്റ പണികള്‍ക്കുള്ള ചിലവോ ഒന്നും ബുദ്ധിമുട്ടിക്കില്ല .
ജീവിക്കാന്‍ കഷ്ട്ടപെടുന്നവര്‍ ഏറെ , വിലക്കയറ്റം അതിലേറെ !