Thursday, 15 September 2011

                                                     സ്വര്‍ണത്തിളക്കം 


       കല്യാണ്‍ ജുവല്ലര്സ് സങ്കല്‍പ് ബ്രൈഡല്‍ കളക്ഷന്‍സ്   "രാജകീയം ... ഇനി വിവാഹ സങ്കല്പങ്ങള്‍ ..." 

     ഇന്നത്തെ അവസ്ഥയില്‍ സ്വര്‍ണ പരസ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാക്കുകള്‍ അല്ലേ ഇത് ? ശ്രദ്ധിച്ചു വായിച്ചു നോക്കു ; ഇനി വിവാഹ ' സങ്കല്പങ്ങള്‍ ' രാജകീയം ആണ് എന്നല്ലേ പറഞ്ഞിരിക്കുന്നത് . സങ്കല്പ്പികാന്‍ പോലും രാജകീയത വേണ്ടിവരും, അതാണ് അവസ്ഥ !


     തൊട്ടാല്‍ പൊള്ളുന്ന ലോഹം ഏതെന്നു ചോദിച്ചാല്‍ ഇനി ധൈര്യമായി പറയാം, ഉത്തരം ഒന്നേ ഉള്ളു ' സ്വര്‍ണം '. സ്വര്‍ണം ഉരുക്കുന്ന നേരത്ത് മാത്രം അല്ല, അത് വാങ്ങാന്‍ പോയാലും തൊട്ടാല്‍ പൊള്ളും.

     സ്വന്തം റെക്കോര്‍ഡ്‌ ദിനം പ്രതി തകര്‍ത്തു പുതിയ റെക്കോര്‍ഡ്‌ സൃഷ്ട്ടിക്കുകയാണ് സ്വര്‍ണം എന്ന മഞ്ഞലോഹം . മുന്‍പ് ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞായിരുന്നു സ്വര്‍ണവിലയില്‍ മാറ്റം കണ്ടിരുന്നത്‌ . ഇന്നിത് മരുന്നിനു കുറിക്കുന്നത് പോലെ ദിവസേന രണ്ടു തവണ എന്ന നിലയില്‍ എത്തിയിരിക്കുകയല്ലേ .


1980  - തുകളില്‍ പവന് 975 രൂപയായിരുന്നു സ്വര്‍ണ വില . അഞ്ചു വര്‍ഷം കഴിഞ്ഞാണ് 598 രൂപ കൂടി വില ആയിരം കടന്നത്‌ . 2009 ല്‍ സ്വര്‍ണ വില ആദ്യമായി പതിനായിരം കണ്ടു.  ജനുവരി 19 നാണ് വില 10400 ആയത്. പിന്നെ നോക്കി നില്‍ക്കെ വില കുത്തനെ കയറി. ഒരു വര്‍ഷം കൊണ്ട് വില അയ്യായിരം കൂടി ,  അങ്ങനെ 2010 ഏപ്രില്‍ 16 നു കൃത്യം പതിനയ്യായിരം തികച്ചു. 2011 ഓഗസ്റ്റ് 19 നു സ്വര്‍ണവില സര്‍വകാല റെകോര്‍ഡില്‍ എത്തിയപ്പോള്‍ വില 20520.


 സ്വര്‍ണവാര്‍ത്തകള്‍ ഇന്ന് സ്ഥിരം വര്‍ത്തമാനമായി ; വിലയിലെ മാറ്റമോ, സ്വര്‍ണ തട്ടിപ്പോ , കള്ളന്റെ വക അടിച്ചു മാറ്റാലോ ഒക്കെ ആണ് ഇവയില്‍ മുന്‍പന്തിയിലെ വാത്തകള്‍ . ഇത്തരം ചൂടന്‍ വാര്‍ത്തകള്‍ക്ക്‌ ഇടയില്‍ ജര്‍മ്മന്‍ കാരുടെ സുത്രം വളരെ ഇഷ്ട്ടപെട്ടു . അവിടുത്തുകാര്‍ സ്വര്‍ണ്ണപ്പല്ല് ഇളക്കി വില്‍ക്കുന്നു എന്നത് തെല്ലൊന്നു രസിപ്പിക്കുന്ന വാര്‍ത്തയായി തോന്നി .


     സ്നേഹത്തോടെ ഉള്ള ആ വിളിക്ക് പ്രസക്തി കുറഞ്ഞേക്കാം . 'എന്റെ പൊന്നേ ' എന്നതിന് പകരം ഹൃദയഭേധകമായൊരു ശബ്ദം ആയിരിക്കും ഇനി വരുക - " ഹെന്റെ പൊന്നേ ..... "