വിഷയം വിഷമയം
അസുഖം വന്നാല്‍ എന്ത് ചെയ്യും ? മരുന്നിന്‍റെ വഴിയെ നടക്കും. അസുഖം മനുഷ്യന് മാത്രം അല്ലല്ലോ , സസ്യ-മൃഗദികള്‍ക്കും വരാമല്ലോ, അപ്പോള്‍ മരുന്നിനൊരു പ്രയോഗം അവിടെയുമാകം . അസുഖം മാറ്റാനും വരാതെ തടയാനും മാത്രമല്ല വിളവു കൂട്ടാനും, കേടുകൂടാതെ സൂക്ഷിക്കുവാനും മരുന്നടി ഉപകരിക്കും അങ്ങനെ മരുന്ന് എന്ന വിഷാംശത്തില്‍ ചെറുതായെങ്കിലും മുങ്ങിക്കുളിച്ചാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് മുന്നിലെത്തുന്നത് . പ്രത്യക്ഷമായല്ലെങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു .
ഇന്ന് പഴങ്ങളിലും പച്ചകറികളിലും മല്‍സ്യമാംസാദികളിലും മായം അവിഭാജ്യ ഘടകമായി മാറി. പാല്‍ പോലെ ശുദ്ധം എന്ന വാചകത്തിന് പ്രസക്തി കുറച്ചുകൊണ്ട് പാലിലും മായം ചേര്‍ത്ത് തുടങ്ങി. മായം ചേര്‍ക്കുന്നവര്‍ പോലും പലപ്പോഴും അറിയുന്നില്ല എന്ത് വിഷമാണവര്‍ (പ്രധാനമായും കീടനാശിനി എന്ന പേരില്‍ ) ഉപയോഗിക്കുന്നതെന്ന്. ലാഭക്കണക്ക് മാത്രമാണവര്‍ ശ്രദ്ധിക്കുന്നത്.

ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നത് പോലെ -
മരുന്നിന്‍റെ തലോടലേറ്റ മറ്റനേകം വസ്തുക്കള്‍ എല്ലാരിലും തുല്യമായി തന്നെ എത്തുന്നു . അങ്ങനെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുന്നു, വാളെടുത്തവന്‍ വാളാല്‍ വീഴുന്നു . ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ .