Tuesday, 20 July 2010



      കടലിന്‍റെ നീലിമയില്‍ നീല തൂവല്‍ വീശി

             കാലം മാറുമ്പോള്‍ കോലവും മാറും . കേട്ടു കേട്ടു തഴമ്പിച്ച വാചകമാണിത് . വാചകം കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് മാറിയ ജീവിത രീതിയുമായി നില്‍ക്കുന്ന മനുഷ്യരെയാണ് . ഇത് എന്‍റെ മനസ്സില്‍ മാത്രം തോന്നാറുള്ള ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.


              ഒരിക്കല്‍ ക്ലാസ്സ്‌ കഴിഞ്ഞു കുട്ടുകാരോടൊപ്പം ഒന്ന് കറങ്ങാന്‍ ഇറങ്ങി ; ഉച്ച വെയിലത്ത്‌ കടപ്പുറം കാണാന്‍ . ഇത്തരത്തില്‍ ഒരു യാത്ര ആദ്യം അല്ലാത്തതിനാല്‍ വിശേഷിച്ച് ഒന്നും തോന്നിയില്ല . ബസ്സില്‍കയറാന്‍വേണ്ടി ജങ്ക്ഷനില്‍ എത്തിയപ്പോള്‍ തന്നെ നല്ലൊരു ന്യൂസ്‌ വ്യൂ കിട്ടി . സുര്യപ്രകാശത്തില്‍ നീന്നും പ്രവര്‍ത്തിപ്പിക്കാവുന്ന ട്രാഫിക്‌ വിളക്കുകള്‍ നോക്കുകുത്തി പോലെ കണ്ണടച്ച് നില്‍ക്കുന്നു. തിരക്കേറിയ റോഡില്‍ ഇത്തരത്തില്‍ ഒരു വിളക്കിന്റെ ആവശ്യം ഉണ്ടോ എന്ന് എനിക്ക് സംശയമായി . ട്രാഫിക്‌ വിളക്കിന് മുകളില്‍ ഒരു പക്ഷി കുടുകുട്ടിയത് കണ്ടപ്പോള്‍ ആശ്വാസം തോന്നി , മനുഷ്യന് ഉപകാരം ഇല്ലെങ്കില്‍ എന്താ ഒരു പക്ഷിക്കെങ്കിലും ഉപകാരപ്പെട്ടല്ലോ.


              കടല്‍ത്തീരത്ത്‌ എത്തിയ  ഞങ്ങള്‍ കടല്‍പ്പാലത്തില്‍   കയറി. അവിടെ നിന്നാല്‍ കടലിന്റെ മനോഹാരിത വ്യക്തമായി കാണാം. അവിടെ നിന്ന് മറ്റൊരു കാഴ്ച  കൂടി കാണാന്‍ പറ്റി. പണ്ടത്തെ പായ് കപ്പലുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചെറു ടാര്‍പോളിന്‍ തോണികള്‍ . വിലക്കയറ്റത്തിന്റെ ചൂടില്‍ പൊള്ളി നില്‍ക്കുന്ന ജനത്തിനിടയില്‍ അവ  ചെലവ് ചുരുക്കലിന്റെ  മുദ്രയായി തോന്നി . ഇന്ധന ചിലവോ,  അറ്റകുറ്റ പണികള്‍ക്കുള്ള ചിലവോ ഒന്നും ബുദ്ധിമുട്ടിക്കില്ല . 


 ജീവിക്കാന്‍ കഷ്ട്ടപെടുന്നവര്‍ ഏറെ , വിലക്കയറ്റം അതിലേറെ  !     



2 comments:

  1. nalla observation.. nammal ellavarum beach l pokum.. kadalpaalam keri kadal kaanum... ee kazhcha orupadu per kandittum undaakum..pakshe athil engane chindikkenda vishayangal palarum ariyilla.... good hridhya... keep writing more...

    ReplyDelete