Thursday, 17 May 2012


വിഷയം വിഷമയം 

                      അസുഖം വന്നാല്‍ എന്ത് ചെയ്യും ? മരുന്നിന്‍റെ വഴിയെ നടക്കും. അസുഖം മനുഷ്യന് മാത്രം അല്ലല്ലോ , സസ്യ-മൃഗദികള്‍ക്കും വരാമല്ലോ, അപ്പോള്‍ മരുന്നിനൊരു  പ്രയോഗം അവിടെയുമാകം . അസുഖം മാറ്റാനും വരാതെ തടയാനും മാത്രമല്ല വിളവു കൂട്ടാനും, കേടുകൂടാതെ സൂക്ഷിക്കുവാനും മരുന്നടി ഉപകരിക്കും  അങ്ങനെ മരുന്ന് എന്ന വിഷാംശത്തില്‍ ചെറുതായെങ്കിലും മുങ്ങിക്കുളിച്ചാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് മുന്നിലെത്തുന്നത് . പ്രത്യക്ഷമായല്ലെങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു .
                  
                    ഇന്ന്  പഴങ്ങളിലും പച്ചകറികളിലും മല്‍സ്യമാംസാദികളിലും മായം അവിഭാജ്യ ഘടകമായി മാറി. പാല്‍ പോലെ ശുദ്ധം എന്ന വാചകത്തിന് പ്രസക്തി കുറച്ചുകൊണ്ട് പാലിലും മായം ചേര്‍ത്ത് തുടങ്ങി. മായം ചേര്‍ക്കുന്നവര്‍ പോലും പലപ്പോഴും അറിയുന്നില്ല എന്ത് വിഷമാണവര്‍ (പ്രധാനമായും കീടനാശിനി എന്ന പേരില്‍ ) ഉപയോഗിക്കുന്നതെന്ന്. ലാഭക്കണക്ക് മാത്രമാണവര്‍  ശ്രദ്ധിക്കുന്നത്. 

                   ഉല്‍പാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്താല്‍ പിന്നെ മുന്നില്‍ തെളിയുന്ന ഏക വഴി കുറുക്കുവഴി തന്നെ . അവിടെ ഗുണവും ദോഷവും വേര്‍തിരിച്ചു നോക്കുവാന്‍ സമയം വളരെ കുറവാണ് . എന്തൊക്കെയാണെങ്കിലും സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ കുറച്ചൊന്നു ചിന്തിക്കും .അത് കൊണ്ടാണ് കൃഷി ചെയ്യുന്നതില്‍ ചെറിയൊരു ഭാഗം വിഷപ്രയോഗം നടത്താതെ മാറ്റി നിര്‍ത്തുന്നത്. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ സുരക്ഷിതരായിരിക്കും എന്ന സമാധാനത്തോടെ ഈ പണി തുടരും . പക്ഷെ ഇതുപോലെ ചിന്തിക്കുന്നത്  താന്‍  മാത്രമല്ല എന്നവര്‍ മറക്കുന്നു. അങ്ങനെ    
                                             ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദുരം
                                             ഭക്ഷണത്തിന്നപേക്ഷിക്കുന്നത്  പോലെ  - 
മരുന്നിന്‍റെ തലോടലേറ്റ മറ്റനേകം വസ്തുക്കള്‍ എല്ലാരിലും തുല്യമായി തന്നെ എത്തുന്നു . അങ്ങനെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുന്നു, വാളെടുത്തവന്‍ വാളാല്‍  വീഴുന്നു . ഒരു പാലമിട്ടാല്‍  അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ .

Thursday, 15 September 2011

                                                     സ്വര്‍ണത്തിളക്കം 


       കല്യാണ്‍ ജുവല്ലര്സ് സങ്കല്‍പ് ബ്രൈഡല്‍ കളക്ഷന്‍സ്   "രാജകീയം ... ഇനി വിവാഹ സങ്കല്പങ്ങള്‍ ..." 

     ഇന്നത്തെ അവസ്ഥയില്‍ സ്വര്‍ണ പരസ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാക്കുകള്‍ അല്ലേ ഇത് ? ശ്രദ്ധിച്ചു വായിച്ചു നോക്കു ; ഇനി വിവാഹ ' സങ്കല്പങ്ങള്‍ ' രാജകീയം ആണ് എന്നല്ലേ പറഞ്ഞിരിക്കുന്നത് . സങ്കല്പ്പികാന്‍ പോലും രാജകീയത വേണ്ടിവരും, അതാണ് അവസ്ഥ !


     തൊട്ടാല്‍ പൊള്ളുന്ന ലോഹം ഏതെന്നു ചോദിച്ചാല്‍ ഇനി ധൈര്യമായി പറയാം, ഉത്തരം ഒന്നേ ഉള്ളു ' സ്വര്‍ണം '. സ്വര്‍ണം ഉരുക്കുന്ന നേരത്ത് മാത്രം അല്ല, അത് വാങ്ങാന്‍ പോയാലും തൊട്ടാല്‍ പൊള്ളും.

     സ്വന്തം റെക്കോര്‍ഡ്‌ ദിനം പ്രതി തകര്‍ത്തു പുതിയ റെക്കോര്‍ഡ്‌ സൃഷ്ട്ടിക്കുകയാണ് സ്വര്‍ണം എന്ന മഞ്ഞലോഹം . മുന്‍പ് ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞായിരുന്നു സ്വര്‍ണവിലയില്‍ മാറ്റം കണ്ടിരുന്നത്‌ . ഇന്നിത് മരുന്നിനു കുറിക്കുന്നത് പോലെ ദിവസേന രണ്ടു തവണ എന്ന നിലയില്‍ എത്തിയിരിക്കുകയല്ലേ .


1980  - തുകളില്‍ പവന് 975 രൂപയായിരുന്നു സ്വര്‍ണ വില . അഞ്ചു വര്‍ഷം കഴിഞ്ഞാണ് 598 രൂപ കൂടി വില ആയിരം കടന്നത്‌ . 2009 ല്‍ സ്വര്‍ണ വില ആദ്യമായി പതിനായിരം കണ്ടു.  ജനുവരി 19 നാണ് വില 10400 ആയത്. പിന്നെ നോക്കി നില്‍ക്കെ വില കുത്തനെ കയറി. ഒരു വര്‍ഷം കൊണ്ട് വില അയ്യായിരം കൂടി ,  അങ്ങനെ 2010 ഏപ്രില്‍ 16 നു കൃത്യം പതിനയ്യായിരം തികച്ചു. 2011 ഓഗസ്റ്റ് 19 നു സ്വര്‍ണവില സര്‍വകാല റെകോര്‍ഡില്‍ എത്തിയപ്പോള്‍ വില 20520.


 സ്വര്‍ണവാര്‍ത്തകള്‍ ഇന്ന് സ്ഥിരം വര്‍ത്തമാനമായി ; വിലയിലെ മാറ്റമോ, സ്വര്‍ണ തട്ടിപ്പോ , കള്ളന്റെ വക അടിച്ചു മാറ്റാലോ ഒക്കെ ആണ് ഇവയില്‍ മുന്‍പന്തിയിലെ വാത്തകള്‍ . ഇത്തരം ചൂടന്‍ വാര്‍ത്തകള്‍ക്ക്‌ ഇടയില്‍ ജര്‍മ്മന്‍ കാരുടെ സുത്രം വളരെ ഇഷ്ട്ടപെട്ടു . അവിടുത്തുകാര്‍ സ്വര്‍ണ്ണപ്പല്ല് ഇളക്കി വില്‍ക്കുന്നു എന്നത് തെല്ലൊന്നു രസിപ്പിക്കുന്ന വാര്‍ത്തയായി തോന്നി .


     സ്നേഹത്തോടെ ഉള്ള ആ വിളിക്ക് പ്രസക്തി കുറഞ്ഞേക്കാം . 'എന്റെ പൊന്നേ ' എന്നതിന് പകരം ഹൃദയഭേധകമായൊരു ശബ്ദം ആയിരിക്കും ഇനി വരുക - " ഹെന്റെ പൊന്നേ ..... "





Thursday, 23 September 2010

                   ചരിത്രത്തിലേക്കുള്ള ചൂളംവിളി 


            "പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ പണ്ട് മീറ്റര്‍ ഗേജ് പാളത്തിലൂടെ ട്രെയിന്‍ ഓടിയിരുന്നു " ഈ വരികള്‍ ഇനി ചരിത്രതാളുകളില്‍ കാണാം. കേരളത്തിലെ അവസാനത്തെ മീറ്റര്‍ ഗേജ് യാത്രയും നിര്‍ത്തലാക്കിയാതോടെ ഇന്ന് മീറ്റര്‍ ഗേജിലൂടൊരു യാത്ര നടക്കാത്തൊരു സ്വപ്നം മാത്രം. 
                        ഒരു കാലത്ത് ബ്രിട്ടിഷുകാര്‍ അവരുടെ കച്ചവടാവശ്യത്തിനായി പണിത റെയില്‍ പാത പില്‍ക്കാലത്ത്  നാട്ടുയാത്രക്ക് ഉപകാരപ്പെട്ടു. ഇന്നിതാ ആ മീറ്റര്‍ ഗേജ് പാത മെച്ചപെട്ട യാത്രാ സൗകര്യത്തിനായി വഴിമാറിയിരിക്കുന്നു. 
                           മീറ്റര്‍ ഗേജ് പാളത്തിലൂടെയുള്ള അവസാനത്തെ യാത്രയില്‍ പങ്കുകൊള്ളന്‍ കഴിഞ്ഞില്ല എങ്കിലും  കൂട്ടുകാരോടൊപ്പം  തെന്മല സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ പതിമൂന്നു കണ്ണറ പാലം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.

Tuesday, 21 September 2010


                       കള്ളന്‍ പിന്നേം തേക്കില്‍ തന്നെ


                              പത്രം വായിച്ചപ്പോള്‍ അതിശയം തോന്നി , കണ്മുന്നില്‍ കണ്ട കാര്യം ഒന്ന് , അച്ചടിച്ച്‌ വന്നത്  വേറൊന്ന് ! ഇങ്ങനെ ആയിരിക്കുമോ എല്ലാ വാര്‍ത്തകളും ? ഒന്നര മണിക്കുറോളം നാട്ടുകാരെ പ്രകോപിപിച്ചുകൊണ്ട് മരം ചാടിനടന്ന കള്ളനെക്കുറിച്ച്  വന്ന വാര്‍ത്ത‍ തികച്ചും വ്യത്യസ്തം . 


                              നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ തേക്കില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അടുത്ത് തന്നെ  പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നിട്ടും അവര്‍ എത്താന്‍ ഒരുമണിക്കൂര്‍ എടുത്തു. കള്ളനെ താഴെ ഇറക്കാന്‍ ഒരുപാട്  ശ്രമിച്ചെങ്കിലും നടന്നില്ല. ഇറങ്ങുവാന്‍ ഭാവിക്കുമെങ്കിലും വീണ്ടും കയറും. ഫയര്‍ ഫോഴ്സ് എത്തി ;  തേക്കില്‍ കയറാന്‍ ശ്രമിച്ചുഎങ്കിലും നടന്നില്ല. കയറാന്‍  ശ്രമിച്ചവരെ ഒക്കെ കള്ളന്‍ ആക്രമിച്ചു. ഒടുവില്‍ ഹെല്‍മെറ്റ്‌ ധരിച്ച് വീണ്ടും ഒരു ശ്രമം നടത്തി . അതോടെ  രണ്ടും കല്‍പിച്ച്‌ കള്ളന്‍ താഴേക്ക്‌ ചാടി , നാട്ടുകാര്‍ കൈകാര്യം ചെയ്തെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.
                               പ്രശ്നം അതല്ല. വാര്‍ത്ത‍ എപ്പൊഴും നേരില്‍ കണ്ട് എഴുതാന്‍ പറ്റി എന്ന് വരില്ല , കേട്ടറിഞ്ഞ വിവരം അന്വേഷിച്ചു ഉറപ്പു വരുത്തുവാനെ കഴിയു. പക്ഷെ നമുക്ക് കിട്ടുന്ന വാര്‍ത്ത‍ എത്രത്തോളം ശരിയാണെന്ന് നോക്കേണ്ടത് നമ്മുടെ കടമയല്ലേ? ഇനി 'ടൈം ലിമിറ്റ് ' ആണോ കാരണം? അറിയില്ല. 
                       

Friday, 10 September 2010

                  തിരിച്ചറിയല്‍ വിശേഷം 
                          തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തകൃതിയായി നടക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ടാല്‍ ആളെ തിരിച്ചറിയില്ല എന്ന്  പൊതുവേ ഒരാക്ഷേപം കേട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ എന്നെ കണ്ടാല്‍ തിരിച്ചറിയുമോ എന്നറിയാന്‍ എനിക്ക് ഒരാഗ്രഹം. അങ്ങനെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള  അപേക്ഷ നല്‍കുവാന്‍ ഞാനും പോയി ; രാവിലെ മുതല്‍ വൈകുന്നേരം വരെ പൊരി വെയിലില്‍ ക്യു നിന്നു . നമ്മള്‍  സമര്‍പ്പിച്ച രേഖകളില്‍ ഉള്ള ചെറിയ അക്ഷര തെറ്റുകള്‍ പോലും പരിഗണിക്കാനാവില്ല എന്ന് അവിടെ നിന്നും കേട്ടറിഞ്ഞു . അത് കൊണ്ട് കയ്യിലുള്ള രേഖകള്‍  നല്ലവണ്ണം പരിശോധിച്ചിട്ടാണ് നല്‍കിയത് .

                                തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു . അങ്ങനെ ആ ദിവസം വന്നു . അന്ന് ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞ് വില്ലജ്  ഓഫീസിലേക്ക് ഓടി ; ഒരുമിനുട്ട് വൈകിയിരുന്നെങ്കില്‍ കാര്‍ഡു കിട്ടാന്‍ ഒരുദിവസം കൂടി കാത്തിരിക്കേണ്ടി വന്നേനെ . അവിടെ ഉള്ള കെട്ടുകളില്‍ നിന്നും ഒരുകെട്ട്‌ കാര്‍ഡ് തന്നിട്ട് അതില്‍ നിന്നും എന്‍റെ കാര്‍ഡ് എടുത്തുകൊള്ളുവാന്‍ എനിക്ക് അനുവാദം കിട്ടി . കൈയ്യില്‍  കിട്ടിയ കാര്‍ഡുകളിലെ ഫോട്ടോസ് ഞാന്‍ നോക്കി ; വല്യകുഴപ്പമില്ല.                                                                            
                                      
                                ഒടുവില്‍ എന്റെ കാര്‍ഡ് കിട്ടി , ഞാന്‍ നോക്കി , ഫോട്ടോ....... തിരിച്ചറിയാന്‍ കുഴപ്പം ഉണ്ടെങ്കിലും ..... ഹും..... കുഴപ്പമില്ല . എനിക്ക് സന്തോഷമായി . പക്ഷെ ആ സന്തോഷം പെട്ടെന്ന് മാഞ്ഞു , അവര്‍ എന്‍റെ അച്ഛന്‍റെ പേര് മാറ്റിയിരിക്കുന്നു . ഞെട്ടലോടെ ഞാന്‍ തുടര്‍ന്ന് വായിച്ചു . ഞാന്‍ വീണ്ടും ഞെട്ടി , നല്ലോണം ഞെട്ടി ; ഞാന്‍ ആണ്‍കുട്ടിയാണത്രെ ! 
                                       
                                 ഇതിനെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിളിക്കണോ അതോ.....................? 

                                                        







Tuesday, 20 July 2010



      കടലിന്‍റെ നീലിമയില്‍ നീല തൂവല്‍ വീശി

             കാലം മാറുമ്പോള്‍ കോലവും മാറും . കേട്ടു കേട്ടു തഴമ്പിച്ച വാചകമാണിത് . വാചകം കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് മാറിയ ജീവിത രീതിയുമായി നില്‍ക്കുന്ന മനുഷ്യരെയാണ് . ഇത് എന്‍റെ മനസ്സില്‍ മാത്രം തോന്നാറുള്ള ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.


              ഒരിക്കല്‍ ക്ലാസ്സ്‌ കഴിഞ്ഞു കുട്ടുകാരോടൊപ്പം ഒന്ന് കറങ്ങാന്‍ ഇറങ്ങി ; ഉച്ച വെയിലത്ത്‌ കടപ്പുറം കാണാന്‍ . ഇത്തരത്തില്‍ ഒരു യാത്ര ആദ്യം അല്ലാത്തതിനാല്‍ വിശേഷിച്ച് ഒന്നും തോന്നിയില്ല . ബസ്സില്‍കയറാന്‍വേണ്ടി ജങ്ക്ഷനില്‍ എത്തിയപ്പോള്‍ തന്നെ നല്ലൊരു ന്യൂസ്‌ വ്യൂ കിട്ടി . സുര്യപ്രകാശത്തില്‍ നീന്നും പ്രവര്‍ത്തിപ്പിക്കാവുന്ന ട്രാഫിക്‌ വിളക്കുകള്‍ നോക്കുകുത്തി പോലെ കണ്ണടച്ച് നില്‍ക്കുന്നു. തിരക്കേറിയ റോഡില്‍ ഇത്തരത്തില്‍ ഒരു വിളക്കിന്റെ ആവശ്യം ഉണ്ടോ എന്ന് എനിക്ക് സംശയമായി . ട്രാഫിക്‌ വിളക്കിന് മുകളില്‍ ഒരു പക്ഷി കുടുകുട്ടിയത് കണ്ടപ്പോള്‍ ആശ്വാസം തോന്നി , മനുഷ്യന് ഉപകാരം ഇല്ലെങ്കില്‍ എന്താ ഒരു പക്ഷിക്കെങ്കിലും ഉപകാരപ്പെട്ടല്ലോ.


              കടല്‍ത്തീരത്ത്‌ എത്തിയ  ഞങ്ങള്‍ കടല്‍പ്പാലത്തില്‍   കയറി. അവിടെ നിന്നാല്‍ കടലിന്റെ മനോഹാരിത വ്യക്തമായി കാണാം. അവിടെ നിന്ന് മറ്റൊരു കാഴ്ച  കൂടി കാണാന്‍ പറ്റി. പണ്ടത്തെ പായ് കപ്പലുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചെറു ടാര്‍പോളിന്‍ തോണികള്‍ . വിലക്കയറ്റത്തിന്റെ ചൂടില്‍ പൊള്ളി നില്‍ക്കുന്ന ജനത്തിനിടയില്‍ അവ  ചെലവ് ചുരുക്കലിന്റെ  മുദ്രയായി തോന്നി . ഇന്ധന ചിലവോ,  അറ്റകുറ്റ പണികള്‍ക്കുള്ള ചിലവോ ഒന്നും ബുദ്ധിമുട്ടിക്കില്ല . 


 ജീവിക്കാന്‍ കഷ്ട്ടപെടുന്നവര്‍ ഏറെ , വിലക്കയറ്റം അതിലേറെ  !     



Tuesday, 22 June 2010

                 " ശേഷം  സ്ക്രീനില്‍ "

ചോദ്യം : എന്തുകൊണ്ടാണ്   മൌനം ?
ഉത്തരം : ഭയമാണ് അതുകൊണ്ട്. 
             ചോദ്യവും ഉത്തരവും വന്നത്  നിമിഷങ്ങള്‍ക്കുള്ളില്‍, അതും ഒരേ നാവില്‍ നിന്ന്; അലി അക്ബര്‍രിന്റെ  നാവില്‍ നിന്ന്. മൌനം പാലിക്കുന്നവരെല്ലാം എന്തിനേയോ ഭയക്കുന്നു എന്ന് മനസ്സില്‍ കരുതിയാകണം ഇങ്ങനെ പറഞ്ഞത് . നടന്‍ തിലകനോടോപ്പം വന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അലി അക്ബര്‍ നടത്തിയ ഈ പ്രസ്ഥാവന സുചിപ്പിക്കുന്നത് ?
             പത്രസമ്മേളനം  നടത്തിയത് അലി അക്ബറിന്റെ പുതിയ സിനിമ -അച്ഛന്‍-നെ കുറിച്ച് പറയാന്‍ ആണ്. ആ സിനിമയില്‍ കേന്ദ്രകഥാപാത്രമായ തിലകന്  ' നോ ഡയലോഗ് ' . " സംഭാഷണം അഭിനയത്തിനാവശ്യമില്ല . എനിക്ക് വ്യക്തമാക്കാനുള്ളത്  എന്‍റെ ചലനത്തില്‍   ഉണ്ടെങ്കില്‍ പിന്നെ സംഭാഷണത്തിന്റെ ആവശ്യം എന്ത്? "  തിലകന്‍റെ അഭിപ്രായം ഇതാണ്.  തന്നെ ഒറ്റപ്പെടുത്തിയ മക്കള്‍ക്കെതിരെ , അമ്മക്കെതിരെ നിശബ്ദനായി പൊരുതുന്ന 'അച്ഛന്‍'  കഥാപാത്രം  തിലകന് മാത്രമേ ചെയ്യാനാകു എന്ന് അലി അക്ബര്‍ പറയുന്നു. കാത്തിരുന്നു കാണാം . 
              " ശേഷം സ്ക്രീനില്‍ ."