ചരിത്രത്തിലേക്കുള്ള ചൂളംവിളി
"പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ പണ്ട് മീറ്റര്‍ ഗേജ് പാളത്തിലൂടെ ട്രെയിന്‍ ഓടിയിരുന്നു " ഈ വരികള്‍ ഇനി ചരിത്രതാളുകളില്‍ കാണാം. കേരളത്തിലെ അവസാനത്തെ മീറ്റര്‍ ഗേജ് യാത്രയും നിര്‍ത്തലാക്കിയാതോടെ ഇന്ന് മീറ്റര്‍ ഗേജിലൂടൊരു യാത്ര നടക്കാത്തൊരു സ്വപ്നം മാത്രം.

ഒരു കാലത്ത് ബ്രിട്ടിഷുകാര്‍ അവരുടെ കച്ചവടാവശ്യത്തിനായി പണിത റെയില്‍ പാത പില്‍ക്കാലത്ത് നാട്ടുയാത്രക്ക് ഉപകാരപ്പെട്ടു. ഇന്നിതാ ആ മീറ്റര്‍ ഗേജ് പാത മെച്ചപെട്ട യാത്രാ സൗകര്യത്തിനായി വഴിമാറിയിരിക്കുന്നു.
മീറ്റര്‍ ഗേജ് പാളത്തിലൂടെയുള്ള അവസാനത്തെ യാത്രയില്‍ പങ്കുകൊള്ളന്‍ കഴിഞ്ഞില്ല എങ്കിലും കൂട്ടുകാരോടൊപ്പം തെന്മല സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ പതിമൂന്നു കണ്ണറ പാലം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.
like to visit the same
ReplyDelete